Loading...

Events

എം.സി.വൈ.എം. അന്തർദേശീയ ക്വിസ് മൽസരം നടത്തപ്പെട്ടു മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ് സഭാതല സമിതിയുടെ നേതൃത്വത്തിൽ അന്തർദേശീയ യുവജന ക്വിസ് മൽസരം തിരുവല്ല അതിഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ഷെവലിയാർ വർഗീസ് കരിപ്പായിൽ നഗറിൽ (തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ) വച്ച് നടന്നു. ഒക്ടോബർ 19 ആം തീയതി തിരുവല്ല അതിഭദ്രാസന ആനിമേറ്റർ ശ്രീമതി ജിജിമോൾ ജോസഫ് എം.സി.വൈ.എം പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് അന്തർദേശീയ ക്വിസ് മൽസരം തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറൽ വന്ദ്യ ഐസക് പറപ്പള്ളിലച്ചൻ ഉദ്ഘാടനം ചെയ്തു, ബഥനി സന്യാസ സമൂഹാംഗം ഫാ. ഡെറിൻ ജോസ് ഒ.ഐ.സി.യുടെ ടീം മൽസരത്തിനു നേതൃത്വം നൽകി. 11 ഭദ്രാസനങ്ങൾ മാറ്റുരച്ച മത്സരത്തിൽ മൂവാറ്റുപുഴ ഭദ്രാസനം, മാർത്താണ്ഡം ഭദ്രാസനം, മാവേലിക്കര ഭദ്രാസനം എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഹെസദ് 2K24 വേദിയിൽ തിരുവല്ല അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ നൽകി. വിജയികൾക്ക് യുവജന കുടുംബത്തിൻറെ അഭിനന്ദനങ്ങൾ🌹🌹 ക്രമീകരണങ്ങൾക്ക് എം. സി. വൈ. എം. സഭാതല സമിതിയും തിരുവല്ല അതിഭദ്രാസന സമ

Oct 19, 2024

ST JOHN'S METROPOLITAN CATHEDRAL CHURCH-TIRUVALLA

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് 33-ാംമത് അന്തർദേശീയ യുവജന കൺവൻഷന് തിരി തെളിഞ്ഞു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം. സി.വൈ.എം) ന്റെ 33-ാംമത് അന്തർദേശീയ യുവജന കൺവെൻഷൻ 94-ാംമത് പുനരൈക്യ ആഘോഷങ്ങളോട് ചേർന്ന് പാറശ്ശാല വി പി.എസ് മലങ്കര എച്ച്.എസ്. എസിലെ മാർ ബസേലിയോസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. അന്തർദേശീയ യുവജന കൺവെൻഷൻ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. സഭാതല പ്രസിഡന്റ് മോനു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതാ അധ്യക്ഷൻ മോസ്റ്റ് റവ. വിൻസൻറ് സാമുവേൽ പിതാവ് അതിഥിയായി പങ്കെടുക്കുകയും യുവജനങ്ങളോട് സംസാരിക്കുകയും ചെയ്തു.

Sep 21, 2024

Parassala V.P.S Malankara H.S.S. Mar Baselios Auditorium